ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിലെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ടി20 പരമ്പര ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങൾ ഉള്ള ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളൂം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.
ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്ഗുസന്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിൽ ഇടം നേടിയില്ല. പരിക്ക് മൂലമാണ് ഇവർ ടീമിൽ ഇടം നേടാഞ്ഞത്. എന്നാൽ പരിക്കിൻറെ പിടിയിൽ ആയിരുന്ന ടോം ലതാം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹെന് റി നിക്കോള്‍സ്, മാര്ട്ടിന് ഗുപ്റ്റില്‍ എന്നിവരും സ്ഥാനം നില നിർത്തിയിട്ടുണ്ട്.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്, ഹെന്റി നിക്കോള്‍സ്, മാര്ട്ടിന് ഗുപ്റ്റില്‍, ഹാമിഷ് ബെന്നറ്റ്, ടോം ബ്ലണ്ടെല്‍, കെയ്ലി ജെമിസണ്‍, സ്കോട്ട് കഗ്ലിയന്, ടോം ലതാം, കോളിന് ഗ്രാന്‍ഡ്ഹോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്ലര്.






































