Foot Ball Top News

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കേരള പോലീസിന് വമ്പൻ ജയം

January 30, 2020

author:

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കേരള പോലീസിന് വമ്പൻ ജയം

കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന എഫ്.സി കേരള-കേരള പോലീസ് മത്സരത്തിൽ കേരള പോലീസിന് വമ്പൻ ജയം.മറുപടിയില്ലാത്ത നാല് ഗോളിനാണ് കേരള പോലീസ് എഫ് സി കേരളയെ തോൽപ്പിച്ചത്. തികച്ച ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. കേരള പോലീസിന് വേണ്ടി മധ്യനിര താരം ജിംഷാദ് ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതിയിൽ ആണ് ജിംഷാദ് രണ്ട് ഗോളുകൾ നേടിയത്. 16,27 മിണിറ്റുകളിലായിരുന്നു ജിംഷാദിൻറെ ഗോളുകൾ.രണ്ടാം ഗോൾ പെനാൽറ്റിയായിരിന്നു. പിന്നീട് 77 ആം മിനിറ്റില്‍ ബിജീഷ് ബാലന്‍ മൂന്നാമത്തെ ഗോളും, 83ആം മിനിറ്റിൽ സുജിലും കേരള പോലീസിന് വേണ്ടി ഗോളുകൾ നേടി.


ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലുക്കാ എസ് സി കോവളം എഫ് സിയെ തോൽപ്പിച്ചു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലുക്കാ കോവളത്തെ തോൽപ്പിച്ചത്. നാല് ഗോളും നേടിയത് ലൂക്കയുടെ അക്ബർ ആണ്. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.18 മിനിറ്റിനുള്ളിലാണ് നാല് ഗോളുകളും അക്ബർ നേടിയത്. 24,31,37,42 എന്നീ മിനിറ്റുകളായിലാണ് ഗോളുകൾ പിറന്നത്.

Leave a comment