ബാല ദേവി സ്കോട്ടിഷ് ഫുട്ബോള്‍ ക്ലബ് റേഞ്ചേഴ്സ് എഫ്സിയിലേക്ക്
ഇതാദ്യമായി ഒരു ഇന്ത്യന്‍ വനിത ഫുട്ബോൾ താരം ഒരു വിദേശ ക്ലബ്ബിൽ ഇടം നേടിയത്. സ്കോട്ടിഷ് ഫുട്ബോള്‍ ക്ലബ് റേഞ്ചേഴ്സ് എഫ്സിയിലേക്കാണ് ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ സ്ട്രൈക്കര്‍ ബാല ദേവി എത്തുന്നത്. ഇത് സംബന്ധിച്ച കരാറിൽ ബാല ദേവി ഒപ്പുവെച്ചു. 18 മാസത്തെ കരാറിലാണ് താരം ടീമിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ബാല. ദക്ഷിണ ഏഷ്യന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടിയ താരവും ബാല തന്നെ.
58 കളികളിൽ നിന്ന് 52 ഗോളുകൾ ആണ് ബാല നേടിയത്. 2015ലും 2016ലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ വനിതാ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ബാല നേടിയിട്ടുണ്ട്.ആഭ്യന്തര കളികളിലും മികച്ച പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. 120 കളിയില്‍ 100 ഗോള്‍ നേടിയിട്ടുണ്ട്. ഇത് ആദ്യമായാണ് റേഞ്ചേഴ്സ് ഏഷ്യയില്‍നിന്ന് ഒരാളെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുന്നത്.






































