Foot Ball Top News

വമ്പൻ ജയത്തോടെ എഫ് സി ഗോവ ഐഎസ്എല്ലിൽ ഒന്നാമത്

January 30, 2020

author:

വമ്പൻ ജയത്തോടെ എഫ് സി ഗോവ ഐഎസ്എല്ലിൽ ഒന്നാമത്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന ഗോവ ഒഡിഷ മത്സരത്തിൽ ഗോവയ്ക്ക് തകർപ്പൻ ജയം. ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ ഇന്നലെ നടന്ന മൽസരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വിജയിച്ചത്. ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒരു സെൽഫ് ഗോളും, കോറോമിനാസിന്റെ ഗോളും, ജാക്കിചന്ദ് സിങ് നേടിയ ഇരട്ട ഗോളുമാണ് ഗോവയെ വിജയത്തിലെത്തിച്ചത്. മികച്ച പ്രകടനമാണ് ഗോവ നടത്തിയത് തുടക്കം മുതൽ അവർ ആക്രമിച്ചാണ് കളിച്ചത്. മൂന്ന് ഗോളിന്ന് ഗോവ മുന്നിട്ട് നിന്നതിന് ശേഷമാണ് ഒഡീഷ ആദ്യ ഗോൾ നേടിയത്.

മൽസരത്തിൽ വിനീത് റായിയുടെ വക സെൽഫ് ഗോളിൽ ഗോവ ആദ്യ ലീഡ് നേടി. പിന്നീട് അഞ്ച് മിനിറ്റിനുള്ളിൽ ഗോവയ്ക്ക് വേണ്ടി ജാക്കിചന്ദ് ഇരട്ട ഗോളുകൾ നേടി. ആദ്യ സെൽഫ് ഗോളിന് ശേഷം 24,26 മിനിറ്റുകളിൽ ആണ് ഗോവ രണ്ട് ഗോളുകൾ നേടിയത്. ഇതോടെ ആകെ തകർന്ന ഒഡീഷ ഗോളിനായി ശ്രമിച്ചെങ്കിലും അത് ഫലം കണ്ടത് രണ്ടാം പകുതിയിൽ ആണ്. 59,65 മിനിറ്റുകളിലാണ് ഒഡീഷ ഗോളുകൾ നേടിയത്. മാനുവല്‍ ആണ് ഒഡീഷക്ക് വേണ്ടി ഗോൾ നേടിയത്. പിന്നീട് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഗോവ നാലാം ഗോൾ നേടി. 15 കളികളില്‍നിന്ന് 30പോയിന്റ് ആണ് ഗോവയ്ക്ക് ഇപ്പോൾ ഉള്ളത്.

Leave a comment