സൂപ്പര്‍ ഓവറിൽ ഹിറ്റ്മാൻറെ ഹിറ്റിൽ ഇന്ത്യക്ക് ത്രില്ലിംഗ് ജയം
ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സൂപ്പർ ഓവർ വരെ നീണ്ട മൽസരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി. ചെയ്ത ഇന്ത്യ ഉയർത്തിയ 180 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന് 179 റൺസ് നേടാനേ കഴിഞ്ഞൊള്ളു. പിന്നീട് മത്സരം സൂപ്പെറാവാറിലേക്ക് കടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 6 പന്തിൽ നിന്ന് 17 റൺസ് നേടി. 18 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സിക്‌സിൽ വിജയം സ്വന്തമാക്കി.

180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് വേണ്ടി നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് വിജയത്തിലേക്ക് അടുപ്പിച്ചത്. 48 പന്തില്‍ 95 റൺസ് ആണ് താരം നേടിയത്. ഒറ്റയാൾ പോരാട്ടം നടത്തിയ വില്യംസൺ ന്യൂസിലൻഡിനെ ജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറിൽ താരം പുറത്തായത് അവർക്ക് വിനയായി. അവസാന ഓവർ എറിഞ്ഞ ഷമി മികച്ച ബൗളിങ്ങ് ആണ് നടത്തിയത്. ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയെയും മികച്ച കുട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി ഇറങ്ങിയ സഞ്ജു സാംസണ്‍ കളിയുടെ ഗതി മാറ്റി. പറന്ന് പിടിച്ച് ഗപ്‌ടിലിനെ സഞ്ജു പുറത്താക്കി.പിന്നീട് അവസാന ഓവറിലെ മൂന്നാം പന്തിൽ 95ൽ നിന്ന വില്യംസണിനെ ഷമി പുറത്താക്കിയതും കളിയുടെ ഗതി മാറ്റി.

ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ രോഹിതും, രാഹുലും മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. 89 റൺസ് ആണ് ഒന്നാം വിക്കറ്റിൽ പിറന്നത്. രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഇന്ന് കാണാൻ കഴിഞ്ഞത്. പിന്നീട് എത്തിയവർക്ക് മികച്ച ബാറ്റിങ്ങ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിരാട് കൊഹ്‌ലി 38 റൺസ് നേടി. വെറും 23 പന്തില്‍ നിന്നായിരുന്നു രോഹിത്തിൻറെ അർദ്ധശതകം.

മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും ആണ് സുപ്പറോവറിൽ ബാറ്റ് ചെയ്യാൻ എത്തിയത്. ബുമ്രയുടെ ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് നേടി. ആദ്യ രണ്ട് പന്തിൽ ഓരോ റൺ വീതം നേടിയതിന് ശേഷം പിന്നീട് വില്യംസൺ ഒരു സിക്‌സും, ഒരു ഫോറം, ഒരു സിംഗിളും നേടി. അവസാന പന്തിൽ ഗപ്റ്റിൽ ഒരു ബൗണ്ടറിയും നേടിയതോടെ 17 റൺസ് ആയി.
പിന്നീട് മറുപടി ബാറ്റിങ്ങിനായി രോഹിതും, രാഹുലും ആണ്ഇറങ്ങിയത്. ടിം സൗത്തി എറിഞ്ഞ ആദ്യ പന്തിൽ വലിയ ഷോട്ടുകൾ അടിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യക്ക് അസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമായിരുന്നു. സൗദിയുടെ അവസാന രണ്ട് പന്തും അതിർത്തി കടത്തിയ ഹിറ്റ്മാൻ ഇന്ത്യക്ക് മൂന്നാം ജയം സമ്മാനിച്ചു.