മൂന്നാം ടി20: ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ടി20 മൽസരം ഇന്ന് നടക്കും.ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ വ്യത്യാസമൊന്നും ഇല്ല. ആദ്യ രണ്ട് മൽസരങ്ങളിലും ഇറങ്ങിയ അതേ ടീം തന്നെയാണ് ഇന്നും ഇറങ്ങുന്നത്.

അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.ആദ്യ രണ്ട് മൽസരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ മത്സരത്തിൽ 6 വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യൻ ജയം ഏഴ് വിക്കറ്റിനായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ രണ്ടാം ടി20യിൽ ഇന്ത്യൻ ടീമിനായി.






































