Foot Ball Top News

കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രഡ്സിനെതിരെ ഗോകുലത്തിന് ജയം

January 29, 2020

author:

കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രഡ്സിനെതിരെ ഗോകുലത്തിന് ജയം

പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയ കേരള ഗോകുലം എഫ് സി ഇന്നലെ നടന്ന മത്സരത്തിൽ ഗോള്‍ഡന്‍ ത്രഡ്സിനെ തോൽപ്പിച്ചു. ലീഗിലെ ഗോകുലത്തിൻറെ നാലാം ജയമാണിത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിൻറെ ജയം. ഗോകുലത്തിന് വേണ്ടി ബ്യൂട്ടിന്‍ ആണ് ഗോളുകൾ നേടിയത്.ഒരു ഗോളിന് പുറകിൽ നിന്നതിന് ശേഷമാണ് ഗോകുലം വിജയം സ്വന്തമാക്കിയത്.

ഇത് രണ്ടാം തവണയാണ് ഗോകുലം ഗോൾഡൻ ത്രെഡ്‌സിനെ തോൽപ്പിക്കുന്നത്. പത്താം മിനിറ്റിൽ ഇസഹാക്കാണ് ഗോള്‍ഡന്‍ ത്രഡ്സിന് വേണ്ടി വിജയ ഗോൾ നേടിയത്. എന്നാൽ പിന്നീട് ഉണർന്ന് കളിച്ച ഗോകുലം 44ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. പിന്നീട് രണ്ടാം പകുതിയിൽ 72ആം മിനിറ്റിൽ വിജയ ഗോളും നേടി.

Leave a comment