ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ
മൽസരത്തിനിടെ അസഭ്യം പറഞ്ഞതിന് ഇംഗ്ലണ്ട് പേസർ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിൽ ആണ് താരം അസഭ്യം പറഞ്ഞത്. ദക്ഷിണാഫ്രിക്കൻ നായകൻ ഡു പ്ലെസിയോടാണ് ബ്രോഡ് അസഭ്യം പറഞ്ഞത്. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി അടക്കേണ്ടത്. കൂടാതെ ടീമെരിറ്റും താരത്തിന് ലഭിച്ചു. ഇത് രണ്ടാം തവണയാണ് താരത്തിന് ഡെമെരിറ്റ് ലഭിക്കുന്നത്. 4 ഡിമെരിറ്റ് പോയിന്റുകള്‍ ലഭിച്ചാല്‍ ബോർഡിന് ഒരു മത്സരത്തില്‍ കളിക്കാൻ സാധിക്കില്ല.
ഐസിസിയുടെ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.3ന്റെ ലംഘനമാണ് ബോർഡിനെതിരെ ഐസിസി പിഴ ഈടാക്കിയത്. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ കാഗിസോ റബാഡ, ജോസ് ബട്ലര്‍, വെര്‍നോന്‍ ഫിലാണ്ടര്‍, ബെന്‍ സ്റ്റോക്സ് എന്നിവർക്കും വിവിധ കുറ്റങ്ങൾക്ക് ഐസിസി പിഴ ഈടാക്കിയിരുന്നു.