ഐഎസ്എൽ: സന്ദേശ് ജിങ്കന്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു
ഇന്ത്യയുടെ ഡിഫൻഡർ താരം സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായ താരം ഐഎസ്എല്ലിൽ ഈ സീസണിൽ ഒരു മൽസരത്തിൽ പോലും കളിച്ചിരുന്നില്ല . ജിങ്കന്‍ ഇന്ന് പനമ്ബിള്ളി നഗറിലുള്ള പരിശീലന ഗ്രൌണ്ടിലാണ് ടീമിനൊപ്പം പരിശീലനത്തിന് എത്തിയത്. ടീമുകൾക്ക് ജിങ്കൻ എത്തിയത് വളരെയധികം ആത്മവിശ്വാസം നൽകും.
എന്നാൽ താരം ഇനി ബാക്കിയുള്ള ഐഎസ്എൽ മൽസരങ്ങളിൽ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഒന്നും ടീം മാനേജ്‍മെന്റ് ഇതുവരെ പറഞ്ഞിട്ടില്ല. കണങ്കാലിന് ഏറ്റ പരിക്കാണ് താരത്തിന് വിനയായത്. കേരള ബ്ലാസ്റ്റേഴ്‌സിന് ഇൻ നാല് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. നോർത്ത് ഈസ്റ്റിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ആണ് താരത്തിന് പരിക്ക് ഏറ്റത്. മൽസരം തുടങ്ങി പത്താം മിനിറ്റിലാണ് താരത്തിന് പരിക്കേറ്റത്.






































