അവസാന നിമിഷ ഗോളിൽ കൊൽക്കത്തയ്ക്ക് ജയം
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ എടികെയ്ക്ക് ജയം. ഇന്നലെ നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. ജയത്തോടെ അവർ ഒന്നാം സ്ഥാനത്ത് എത്തി. അവസാന നിമിഷമാണ് കൊൽക്കത്ത വിജയ ഗോൾ നേടിയത്. പ്ലേഓഫ് പ്രതീക്ഷ ഇല്ലാത്ത നോർത്ത് ഈസ്റ്റിന് ഇത് അഞ്ചാം തോൽവിയാണ്.
ബല്‍വന്ത് സിംഗ് ആണ് വിജയ ഗോൾ നേടിയത്. വിരസമായ മത്സരമാണ് ഇന്നലെ കൊൽക്കത്ത ഗ്രൗണ്ടിൽ നടന്നത്. തുടക്കത്തിൽ ആക്രമിച്ച് കളിച്ചതൊഴിച്ചാൽ പറയത്തക്ക ഒന്നും തന്നെ മത്സരത്തിൽ ഉണ്ടായിരുന്നില്ല. കൊൽക്കത്ത ഗോൾ നേടാൻ പല തവണ ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റിന്റെ പ്രതിരോധം മികച്ചു നിന്നു. എടികെയ്ക്ക് നിലവിൽ 14 കളികളിൽ നിന്ന് 27 പോയിന്റ് ഉണ്ട്.