Cricket Top News

ശ്രീലങ്ക സിംബാബ്വേയ്‌ രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും

January 27, 2020

author:

ശ്രീലങ്ക സിംബാബ്വേയ്‌ രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും

ശ്രീലങ്കയുടെ സിംബാബ്വേയ്‌ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മൽസരം ഇന്ന് ആരംഭിക്കും. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് മൽസരം ശ്രീലങ്കക് ജയിച്ചിരുന്നു. രണ്ടാം മൽസരം ഇന്ന് ഇന്ത്യൻ സമയം 1:30ന് ആരംഭിക്കും.ആദ്യ ടെസ്റ്റിൽ ശ്രീലങ്ക 10 വിക്കറ്റിന് ജയിച്ചിരുന്നു. തുടർച്ചയായ പരാജയങ്ങൾക്കൊടുവിലാണ് ശ്രീലങ്ക ഒരു മത്സരം ജയിക്കുന്നത്. ഇന്ത്യയോടും, പാകിസ്ഥാനോടും അവർ തോറ്റിരുന്നു.

ആദ്യ മത്സരത്തിൽ ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്സിൽ 515 റൺസ് നേടിയിരുന്നു. ഏഞ്ചലോ മാത്യൂസ് ഇരട്ട ശതകം നേടിയിരുന്നു. മിൿച പ്രകടനമാണ് മാത്യൂസ് നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ശ്രീലങ്ക രണ്ടാം ടെസ്റ്റിലും അതേ ആത്മവിശ്വാസത്തിലാകും ഇറങ്ങുക.

Leave a comment