Top News

ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയന്‍റും മകളും ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടു

January 27, 2020

author:

ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയന്‍റും മകളും ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടു

കാലിഫോർണിയയിലെ കാലബാസിൽ ഞായറാഴ്ച നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മുൻ ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയന്റും (41) മകൾ ഗിയാനയും മരിച്ചു. ലോസ് ഏഞ്ചൽസ് ലേക്കേഴ്‌സ് താരമായിരുന്നു അദ്ദേഹം. എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമായിരുന്നു കൂബി. ഹെലികോപ്റ്ററിൽ യാത്ര ചെയ്തവരിൽ ബ്രയന്റും ഉണ്ടായിരുന്നു. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ആദ്യ റിപ്പോർട്ടിൽ പറയുന്നു.

എൻബിഎ ഞായറാഴ്ച ഉച്ചതിരിഞ്ഞ് എല്ലാ ടീമുകൾക്കും ലീഗ് ജീവനക്കാർക്കും ബ്രയന്റിന്റെയും ഗിയാനയുടെയും മരണ സ്ഥിരീകരണം അയച്ചു. ബാസ്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിടെയാണ് അപകടം ഉണ്ടായത്. കോസ്റ്റ മെസയിലെ ജൂനിയർ കോളേജായ ഓറഞ്ച് കോസ്റ്റ് കോളേജിലെ ദീർഘകാല ബേസ്ബോൾ പരിശീലകനായ ജോൺ ആൾട്ടോബെല്ലി, കാലിഫോർണിയ അൽടോബെല്ലിയുടെ ഭാര്യ കെറി, മകൾ അലിസ്സ എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മറ്റ് ചിലർ.

 

Leave a comment