Cricket Top News

ഇന്ന് ഡാനിയേൽ വെട്ടോറി ജൻമദിനം

January 27, 2020

author:

ഇന്ന് ഡാനിയേൽ വെട്ടോറി ജൻമദിനം

ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനാണ് ഡാനിയേൽ വെട്ടോറി. സ്റ്റീഫൻ ഫ്ലെമിംഗിനു ശേഷം നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ന്യൂസിലൻഡുകാരനാണ് അദ്ദേഹം. ഇടങ്കയ്യൻ സ്പിൻ ബൗളറായാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നതെങ്കിലും തുടർന്ന് ബാറ്റിംഗ് വികസിപ്പിച്ച അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ്. കളിക്കാരുടെ 2010 നവംബറിലെ ഐ.സി.സി. റാങ്കിംഗ് അനുസരിച്ച് ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രണ്ടാം സ്ഥാനവും ഏകദിനത്തിൽ ബൗളർമാരിൽ ഒന്നാം സ്ഥാനവും ഓൾറൗണ്ടർമാരിൽ നാലാം സ്ഥാനവും നേടാൻ അദ്ദേഹത്തതിന് ആയി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 300 വിക്കറ്റും 3000 റൺസും നേടിയിട്ടുള്ള എട്ടാമത്തെ കളിക്കാരനാണ് വെട്ടോറി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 705 വിക്കറ്റുകൾ നെയ്യ് വെട്ടോറി 113 ടെസ്റ്റുകളും, 295 ഏകദിനനഗലും, 34 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് 6989 റൺസ് നേടിയിട്ടുണ്ട്. ഐ.സി.സി. യുടെ 2012ലെ “സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാർഡ്” നേടി. കളിക്കളത്തിലെ മികച്ച പെരുമാറ്റത്തിനാണ് ഈ അവാർഡ് നൽകപ്പെടുന്നത്.2015ലെ ക്രിക്കറ്റ് ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചു.

Leave a comment