ഐലീഗില്‍ ഗോകുലം കേരള എഫ് സിക്ക് വിജയം
ഐ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലത്തിന് ജയം. വമ്പൻമാരായ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ആണ് ഗോകുലം തോൽപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് ഗോകുലം നടത്തിയത്.എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം ജയിച്ചത്. പരാജയങ്ങളിൽ വീണ് പോയ ഗോകുലം വീണ്ടും വിജയ പാതയിൽ തിരിച്ചെത്തി. നായകന്‍ മാര്‍ക്കസ് ജോസഫ് ആണ് ഗോകുലത്തിന് വേണ്ടി വിജയ ഗോൾ നേടിയത്. മൽസരത്തിന്റെ ആദ്യ പകുതിയിൽ മുപ്പത്തിയെട്ടാം മിനിറ്റിൽ ആണ് ഗോകുലം വിജയ ഗോൾ നേടിയത്.സമനില ഗോൾ നേടാൻ ചർച്ചിൽ ബ്രദേഴ്‌സ് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ തിങ്ങിനിറഞ്ഞ കാണികൾ ആണ് ഉണ്ടായിരുന്നത്. മൽസരത്തിന്റെ ടിക്കറ്റിന്റെ മുഴുവൻ തുകയും ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ച മുന്‍കേരള ഫുട്‌ബോള്‍താരം ധന്‍രാജിന്റെ കുടുംബത്തിന് കൈമാറി. 21346 പേരാണ് മൽസരം കാണാൻ എത്തിയത്. . ടിക്കറ്റില്‍ നിന്ന് ലഭിച്ച വരുമാനം അഞ്ച് ലക്ഷത്തി അറുപതിനായിരത്തി മുന്നൂറ്റമ്ബത് രൂപയും ധന്‍രാജിന്റെ കുടുംബത്തിന് കൈമാറി.






































