ഓസ്ട്രേലിയൻ ഓപ്പൺ: റാഫേല്‍ നദാല്‍ നാലാം റൗണ്ടിൽ പ്രവേശിച്ചു
ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ ലോക് ഒന്നാം നമ്പർ താരം റാഫേൽ നദാൽ ജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു. മൂന്നാം റൗണ്ടിൽ പാബ്ലോ കാറേനോ ബുസ്റ്റയെയാണു നദാൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു. അനായാസ ജയം നേടിയ നദാൽ പാബ്ലോയ്ക്ക് ഒരു അവസരവും നൽകിയിരുന്നില്ല.ഒരു മണിക്കൂര്‍ 38 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ നദാല്‍ ഒരു ബ്രേക്ക് പോയിന്റ് പോലും നേരിട്ടില്ല.
മൂന്ന് സെറ്റിലും പാബ്ലോയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തൻറെ 20 മത്തെ ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്. നേടിയാൽ റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പം എതാൻ സാധിക്കും.
സ്കോര്‍: 6-1, 6-2, 6-4.






































