Cricket Top News

രണ്ടാം ടി20: രാഹുലിൻറെയും, ശ്രേയസിന്റെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യക്ക് അനായാസ ജയം 

January 26, 2020

author:

രണ്ടാം ടി20: രാഹുലിൻറെയും, ശ്രേയസിന്റെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യക്ക് അനായാസ ജയം 

ഓക്‌ലന്‍ഡ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ന് നടന്ന രണ്ടാം മൽസരത്തിൽ ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ അനായാസം മറികടന്നു. ആദ്യ മത്സരത്തിലേത് പോലെ ഇത്തവണയും രാഹുലും, ശ്രേയസും ആണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത് . തുടർച്ചയായ രണ്ടാം മത്സരത്തിലും രാഹുൽ അർദ്ധശതകം നേടി. ജയത്തോടെ അഞ്ച് മൽസരങ്ങൾ ഉള്ള പാരമ്ബരയിൽ ഇന്ത്യ 2-0 മുന്നിലെത്തി.

133 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കമാണ് ലഭിച്ചത്. ആദ്യ മത്സരത്തിലേത് പോലെ രോഹിത്തിനെ ഇന്ത്യക്ക് ആഢ്യൻ തന്നെ നഷ്ടമായി. പിന്നീട് എത്തിയ കോഹിലിയും പെട്ടെന്ന് തന്നെ പുറത്തായി. 39/2 എന്ന നിലയിൽ പതറിയ ഇന്ത്യയെ രാഹുലും, ശ്രേയസും ചേർന്ന് കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 86 റൺസ് ആണ് നേടിയത്.

രോഹിത്തിന് എട്ടും കോലിക്ക് 11 റണ്‍സും നേടാനെ കഴിഞ്ഞൊള്ളു. ശ്രേയസ് അയ്യർ 44 റൺസ് നേടി പുറത്തായി. കെ എൽ രാഹുൽ 57 റൺസ് നേടി പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരത്തിലേത് പോലെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ശ്രേയസ് അയ്യർ നടത്തിയത്. 33 പന്തിൽ നിന്നാണ് 44 റൺസ് ശ്രേയസ് നേടിയത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും ചേർന്ന് 48  റൺസ് ആണ് നേടിയത്. എന്നാൽ പിന്നീട് എത്തിയവർക്ക് വേഗത്തിൽ റൺസ് നേടാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് വീഴുകയും ചെയ്തു. 81-4 എന്ന നിലയില്‍ പരുങ്ങിയ ന്യൂസിലൻഡിന് പിന്നീട് കരകയറാൻ ആയില്ല. ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് നേടിയപ്പോൾ, ദുബെയും, ഠാക്കൂറും , ബുമ്രയും ഓരോ വിക്കറ്റ് വീതം നേടി.

Leave a comment