ഓസ്ട്രേലിയന്‍ ഓപ്പൺ: ലിയാണ്ടര്‍ പേസ് സഖ്യത്തിന് ജയം
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ലിയാണ്ടര്‍ പേസ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. തൻറെ അവസാന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. ലിയാണ്ടർ യെലേന ഒസ്റ്റപെന്‍കോ സഖ്യം ഓസ്ട്രേലിയന്‍ സഖ്യം ആയ സ്റ്റോം സാന്റേഴ്സ് മാര്‍ക് പോള്മാന്സിനെയാണ് തോൽപ്പിച്ചത്.
സൂപ്പര്‍ ടൈബ്രെക്കറിലൂടെയാണ് പേസ് വിജയംസ്വന്തമാക്കിയത് .വൈല്‍ഡ് കാര്‍ഡ് ആയി ടൂര്‍ണമെന്റില്‍ എത്തിയ പേസ് സഖ്യം ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. സൂപ്പര്‍ ടൈബ്രെക്കറിലൂടെ 10-6ന് ആണ് മൽസരം സ്വന്തമാക്കിയത്. ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ഉക്രൈന്റെ നാദിയ കിചെനോക്കും അടങ്ങിയ സഖ്യവും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.






































