Cricket Top News

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടി20 മത്സരം ഇന്ന്

January 26, 2020

author:

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടി20 മത്സരം ഇന്ന്

ഓക്‌ലന്‍ഡ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഓക്‌ലന്‍ഡിൽ നടക്കും. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 12:20 ആണ് മൽസരം ആരംഭിക്കുന്നത്. അഞ്ച് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ആദ്യ മൽസരം ജയിച്ച ഇന്ത്യ പരമ്പരയിൽ മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസ ജയമാണ് നേടിയത്. ന്യൂസിലൻഡ് ഉയർത്തിയ 204 റൺസ് ഇന്ത്യയുടെ ബാറ്റിങ്ങ് നിര അനായാസം മറികടന്നു.

ഒന്നാം ടി20യിൽ കെ എൽ രാഹുൽ, കൊഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് നടത്തിയത്. വർഷത്തെ ഇന്ത്യയുടെ ആദ്യ പര്യടനമാണിത്. നിലവിൽ മികച്ച ഫോമിൽ ആണ് ഇന്ത്യ. ഏത് നമ്പറിൽ ഇറങ്ങിയാലും മികച്ച പ്രകടനം നടത്തുന്ന രാഹുലും, നാലാമനായി ഇറങ്ങി വെടിക്കെട്ട് നടത്തിയ ശ്രേയസും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

Leave a comment