Foot Ball Top News

ഐലീഗിൽ ട്രാവുവിന് തുടർച്ചയായ നാലാം ജയം

January 26, 2020

author:

ഐലീഗിൽ ട്രാവുവിന് തുടർച്ചയായ നാലാം ജയം

ഐ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ട്രാവു എസ്വോള്‍ എഫ്.സിയെ തോൽപ്പിച്ചു. തകർപ്പൻ പ്രകടനമാണ് ട്രാവു ഈ സീസണിൽ നടത്തുന്നത്. അവരുടെ തുടർച്ചയായ നാലാം ജയമാണിത്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ജയിച്ചത്, ജയത്തോടെ 9 കളികളിൽ 14 പോയിന്റുമായി ട്രാവു മൂന്നാം സ്‌ഥാനത്ത്‌ എത്തി.  ഒരു ഗോളിന് പുറകിൽ നിന്നതിന് ശേഷമാണ് അവർ രണ്ട് ഗോളുകൾ നേടി വിജയം സ്വന്തമാക്കിയത്.

 

റോച്ചര്‍സെല്ല ആണ് ഐസ്വാളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 22 ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ 27 ആം മിനിറ്റിൽ ട്രാവു സമനില ഗോൾ നേടി. ലെയിഷ്റാം പ്രേംജിത്ത് ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ 66-ാം മിനിറ്റില്‍ കൃഷ്ണാന്ദ സിങ്ങിന്റെ ​ഗോളിലൂടെ ട്രാവു ലീഡ് നേടി. പിന്നീട് ട്രാവു പ്രതിരോധം മുൻനിർത്തി കളിച്ചതോടെ വിജയം സ്വന്തമാക്കി.

Leave a comment