ഓസ്‌ട്രേലിയൻ ഓപ്പൺ അട്ടിമറി ജയവുമായി മുഗുരെസ
ഓസ്‌ട്രേലിയൻ ഓപ്പണിൽ വീണ്ടും അട്ടിമറി ജയം. ഇന്നലെ നടന്ന വനിത സിംഗിൾസിൽ ആണ് അട്ടിമറി ജയം നേടി മുഗുരെസ നാലാം റൗണ്ടിൽ പ്രവേശിച്ചത്. അഞ്ചാം സീഡും ഉക്രൈന്‍ താരവുമായ എലീന സ്വിറ്റോലീനയാണ് സ്പാനിഷ് താരം മുഗുരെസ തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരമാണ് നടന്നത്. നേരിട്ടുള്ള സെറ്റുകളിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്.
എലീന കൂടി പുറത്തായതോടെ ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗത്തിൽ രണ്ട്, മൂന്ന്, അഞ്ച് സീഡ് താരങ്ങള്‍ പുറത്തായി. മുന്‍ ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയാണ് മുഗുരെസ. ആദ്യ സെറ്റിൽ ഒരു പോയിന്റ് മാത്രമാണ് എലീന നേടിയത്.
സ്‌കോർ: 6-1, 6-2






































