Foot Ball Top News

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവയെ നേരിടും

January 25, 2020

author:

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവയെ നേരിടും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിഏഴാം  മത്സരത്തിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഗോവയെ  നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. സെമി ഫൈനലിലെത്താനുള്ള അവസാന അവസരത്തിനായി, ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുകൾ നേടേണ്ടത് അത്യാവശ്യമായ കേരളത്തിന് ജയം മാത്രമാണ് മുന്നിലുള്ളത്. ഇതിന് മുമ്പ് 11 തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണ ജയം ഗോവയ്‌ക്കോപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് കേരളം ജയിച്ചത്.

മികച്ച പ്രകടനം നടത്തിയ ഗോവ അവസാന മത്സരത്തിൽ തോറ്റിരുന്നു. എ‌ടി‌കെ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ  2-0 ന്  ആണ് അവർ പരാജയപ്പെട്ടത്. അതിനാൽ ഇന്ന് ജയിക്കേണ്ടത് അവർക്കും അനിവാര്യമാണ്. സ്റ്റേഴ്സിനെതിരെയുള്ള കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഗോവ തോറ്റിട്ടില്ല. നാല് കളികളിൽ ജയിക്കുകയും, ഒരു മൽസരം സമനിലയിലുമാണ് പിരിഞ്ഞത്. ഈ സീസണിൽ ഇതുവരെ 25 ഗോളുകൾ നേടിയ ഗോവയ്ക്ക് ഈ സീസണിലെ മികച്ച ആക്രമണ റെക്കോർഡുകൾ സ്വന്തമാണ്. 13 കളികളിൽ നിന്ന് 24 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്താണ്.

ജംഷദ്‌പൂറിനെതിരായ അവസാന മത്സരത്തിൽകേരളം  രണ്ടുതവണ ലീഡ് നേടിയെങ്കിലും ഒടുവിൽ 3-2 ന് പരാജയപ്പെട്ടു. ശക്തമായ ഗോവ ടീമിനെതിരെ, കേരളത്തിന്റെ പ്രതിരോധം ഏറെ കൃത്യമായിരിക്കേണ്ടതുണ്ട്. നിലവിൽ 13 കളികളിൽ നിന്ന് 14 പോയിന്റുമായികേരളം എട്ടാം സ്ഥാനത്താണ്.

Leave a comment