ഇന്ന് ചേതേശ്വര്‍ പൂജാര ജന്മദിനം
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്സ്മാന്മാരിൽ ഒരാളാണ് ചേതേശ്വര്‍ പൂജാര.2005 ഡിസംബറിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2010 ഒക്ടോബറിൽ ബാംഗ്ലൂരിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ്.നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആറാം റാങ്കിലുള്ള ടെസ്റ്റ് ബാറ്റ്സ്മാനാണ് പൂജാര. 791 പോയിന്റാണ് പുജാരയ്ക്കുള്ളത്. രാഹുൽ ദ്രാവിഡിന്റെയും വിവിഎസ് ലക്ഷ്മണന്റെയും വിരമിക്കലിനുശേഷം ഇന്ത്യൻ മിഡിൽ ഓർഡറിൽ ഇടംനേടിയ ഒരാളായിരുന്നു അദ്ദേഹം.
2012 ഓഗസ്റ്റിൽ ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടി ടെസ്റ്റിൽ തിരിച്ചുവരവ് നടത്തിയ പൂജാര, 2012 നവംബറിൽ അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടി, 2013 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ മറ്റൊരു ഇരട്ട സെഞ്ച്വറിയും നേടി, രണ്ട് തവണയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. നവംബർ 2017, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ പന്ത്രണ്ടാമത്തെ ഇരട്ട സെഞ്ച്വറി നേടി, ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ ഫസ്റ്റ് ക്ലാസിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമായി മാറുകയും ചെയ്തു.
ഓസ്ട്രേലിയയിലെ ഒരു ടെസ്റ്റ് പരമ്പരയില്‍ 1000ത്തില്‍ അധികം പന്തുകള്‍ നേരിട്ട അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും പൂജാരയ്ക്ക് ലഭിച്ചു. രാഹുല്‍ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോലി, സുനില്‍ ഗാവസ്കര്‍ എന്നിവരാണ് പൂജാരയ്ക്ക് മുന്‍പ് ഈ നേട്ടത്തിലെത്തിയവര്‍.






































