ഇന്ത്യന്‍ വനിതാ ലീഗ്: സേതു എഫ് സിക്ക് ആദ്യ ജയം
ഇന്ത്യൻ വനിത ലീഗിൽ നിലവിലെ ചാമ്പ്യന്മാർക്ക് വിജയത്തോടെ തുടക്കം. ബാംഗളൂരിൽ നടന്ന മത്സരത്തിൽ കൊല്‍ഹാപൂര്‍ സിറ്റി എഫ് സിയെ ആണ് നിലവിലെ ജേതാക്കളായ സേതു എഫ് സി തോൽപ്പിച്ചത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അവർ ജയിച്ചത്. തകർപ്പൻ പ്രകടനമാണ് സേതു എഫ് സി നടത്തിയത്. ഇന്ത്യന്‍ താരം സിന്ധു ഹാട്രിക് ഗോൾ നേടി.
പതിനെട്ടാം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച അവർ ഏകപക്ഷീയമായ മത്സരമാണ് നടത്തിയത്. മൽസരത്തിൽ തുടക്കത്തിൽ താരം കണ്ടെത്താൻ സേതു എഫ് സി വിഷമിച്ചെങ്കിലും, ആദ്യ ഗോളിന് ശേഷം മികച്ച പ്രകടനമാണ് നടത്തിയത്. അംസവല്ലിയും സുമിത്രയുമാണ് ബാക്കി രണ്ട് ഗോളുകൾ നേടിയത്. 61, 66, 92 എന്നീ മിനിറ്റുകളിലാണ് സിന്ധു ഗോളുകൾ നേടിയത്.






































