ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍ ആകാൻ അഗാര്‍ക്കർ അപേക്ഷ സമർപ്പിച്ചു
ബിസിസിഐ പുതിയ ഇന്ത്യൻ ടീം സെലക്ടർസിനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. പുരുഷന്മാരുടെ ജൂനിയര്‍ – സീനിയര്‍ ടീമുകള്‍ക്കും വനിതകളുടെ സീനിയര്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ടര്‍മാര്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതിലേക്ക് മുൻ ഇന്ത്യൻ പേസർ അഗക്കാർ തന്റെ അപേക്ഷ സമർപ്പിച്ചു. അഗക്കാറെ കൂടാതെ ഇന്ത്യന്‍ മുന്‍ താരങ്ങളായ ലക്ഷ്മണ് ശിവരാമകൃഷ്ണന്, രാജേഷ് ചൗഹാന്, നയന്‍ മോംഗിയ, ചേതന്‍ ശര്‍മ, അമയ് ഖുറേസിയ എന്നിവരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അപേക്ഷിക്കുന്ന ആൾക്കുണ്ടാകേണ്ട ക്വാളിഫിക്കേഷൻ 5 വർഷം മുമ്പ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആൾ ആയിരിക്കണം 7 ടെസ്റ്റ് / 30 ഫസ്റ്റ് ക്ലാസ് മൽസരം / 10ഏകദിനവും, 20 ഫസ്റ്റ് ക്ലാസ്മൽസരങ്ങളും കളിച്ചിരിക്കണം.ഇത്രെയും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റേയും ഗഗന്‍ ഖോഡയുടേയും കാലാവധിയാണ് അവസാനിക്കുന്നത്. എന്നാൽ ശരണ്‍ദ്ദീപ് സിംഗ്,ദേവാംഗ് ഗാന്ധി, ജിതിന്‍ പരഞജ്‌പെ എന്നിവര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധി ഉണ്ട്.ബിസിസിഐ നിയോഗിച്ച ഉപദേശക സമിതിയാണ് സെലക്ടര്‍മാരെ തെരഞ്ഞെടുക്കുക. മദന്‍ലാല്‍, ഗൗതം ഗംഭീര്‍, സുലക്ഷണ നായിക് എന്നിവരാണ് ഉപദേശക സമിതിയില്‍ ഉള്ളത്.






































