Foot Ball Top News

ഐഎസ്എൽ: ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

January 24, 2020

author:

ഐഎസ്എൽ: ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിആറാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ് സി മുംബൈ സിറ്റിയെ നേരിടും. ഇന്ന് ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആകും മുംബൈ ശ്രമിക്കുക. രണ്ട് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു.

ഇന്ന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം. ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമാണ് ഹൈദരാബാദ്. ഒരു ജയം മാത്രമാണ് അവർ ഇതുവരെ നേടിയത്. കാര്യമായ ഒന്നും ചെയ്യാൻ കഴിയാത്ത ടീം നിലവിൽ പോയിന്റ് നിലയിൽ ഏറ്റവും താഴെ ആണ്. 19 പോയിന്റുള്ള മുംബൈ അഞ്ചാം സ്‌ഥാനത്താണ്.

Leave a comment