പാകിസ്ഥാൻ ബംഗ്ലാദേശ് ആദ്യ ടി20യിൽ പാകിസ്ഥാന് ജയം
ബംഗ്ലാദേശിന്റെ മൂന്ന് ഘട്ടമായി നടക്കുന്ന പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ ടി20 മൽസരത്തിൽ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയർത്തിയ 142 റൺസ് പാകിസ്ഥാൻ മൂന്ന് പന്ത് ബാക്കി നിൽക്കെ വിജയിച്ചു. പാകിസ്ഥാൻ ടീമിലേക്ക് തിരിച്ചുവിളിച്ചു മുതിർന്ന താരം ഷൊഹൈബ് മാലിക് ആണ് പാകിസ്ഥാൻറെ വിജയശിൽപ്പി. മാലിക് പുറത്താകാതെ 58 റൺസ് നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് താരം നടത്തിയത്.
142 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി.81/3 എന്ന നിലയിൽ തകർന്ന പാകിസ്ഥാനെ കരകയറ്റിയത് മാലിക് ആണ്. നായകൻ ബാബർ അസം റൺസൊന്നും നേടാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി തമിം ഇക്ബാൽ(39), മൊഹമ്മദ് നെയിം(43) എന്നിവർ നടത്തിയ ഒന്നാം വിക്കറ്റ് പ്രകടനമാണ് സ്‌കോർ 140 കടത്തിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് നേടി. ജയത്തോടെ മൂന്ന് ടി20 മത്സരണങ്ങൾ ഉള്ള പരമ്പരയിൽ പാകിസ്ഥാൻ 1-0 മുന്നിലെത്തി.






































