ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 204 റൺസ് വിജയലക്ഷ്യം
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് കോളിന് മണ്‍റോ, കെയിന്‍ വില്യംസന്, റോസ് ടെയ്ലര് എന്നിവരുടെ ബാറ്റിങ്ങ് മികവിൽ 203 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 57 -1 എന്ന നിലയിലാണ്. രോഹിത്തിന്റെ വിക്കറ്റ് ആണ് നഷ്ടമായത്.
മികച്ച തുടക്കമാണ് ന്യൂസിലൻഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 80 റൺസ് ആണ് പിറന്നത്. ഓപ്പണർമാർ പുറത്തായതിന് ശേഷം നായകൻ കെയിൻ വില്യംസണും, റോസ് ടെയ്ലലറും ചേർന്ന്മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് 61 റൺസ് നേടി.
നായകൻ പുറത്തായതിന് ശേഷം റോസ് ടെയ്ലർ ആണ് സ്കോർ 200 കടത്തിയത്. ഇന്ത്യക്കായി ബുംറ, ഠാക്കൂര്‍, ചഹല്‍, രവീന്ദ്ര ജഡേജ, ദുബെ എന്നിവർ ഓരോ വിക്കറ്റ് നേടി. കോളിന് മണ്‍റോ, കെയിന്‍ വില്യംസന്, റോസ് ടെയ്ലര് എന്നിവർ അർദ്ധശതകം നേടി.






































