Cricket Top News

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

January 24, 2020

author:

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദായ മത്സരത്തിന് ഇന്ന് തുടക്കമാകും. ടി20 പാരമ്പരയ്ക്കാൻ ഇന്ന് തുടക്കമാകുന്നത്. അഞ്ച് ടി20 മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇന്ന് ഇന്ത്യൻ സമയം 12:20ന് ആണ് മത്സരം ആരംഭിക്കുക. സഞ്ജു സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ഇന്ന് കളിക്കുന്ന കാര്യത്തിൽ സംശയമാണ്. പരിക്കേറ്റ ധവാന് പകരമാണ് സഞ്ജു ടീമിൽ എത്തിയത്.

കെയിന്‍ വില്ല്യംസൺ നായകനായി എത്തുന്ന ടീമിൽ വലം കൈയ്യന്‍ പേസര്‍ ഹമീഷ് ബെന്നറ്റ് തിരിച്ചെത്തിയതാണ് ഏറെ പുതുമ നൽകുന്നത്. 2017 ന് ശേഷം ഹമീഷ് ടീമിൽ എത്തുന്നത് ഇത് ആദ്യമായാണ്. കൂടാതെ പരിക്കിന്റെ പിടിയിൽ ആയിരുന്ന നായകൻ കെയിൻ വില്യംസൺ എത്തുന്നതോടെ ടീം ശക്തിപ്പെടും.  ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. അതിന് ശേഷം ഇരുവരും ആദ്യാമായാണ് ഏറ്റുമുട്ടുന്നത്.

Leave a comment