ഗാരിഞ്ച – ലോകം കണ്ട ഏറ്റവും മികച്ച ഡ്രിബ്ബ്ലർ; ഫുട്ബോളിലെ കാല്പനികത
ഫുട്ബോൾ ഇതിഹാസം ഗാരിഞ്ച (Manuel Francisco dos Santos) ഓർമ്മയായിട്ട് 37 വർഷങ്ങൾ പിന്നിടുന്നു..1983 ജനുവരി 20 ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ദു:ഖത്തിലാഴ്ത്തി ഗാരിഞ്ച ലോകത്തോട് വിടപറഞ്ഞു.

വളഞ്ഞ കാലുകളും അൽപം മുടന്തുമായി അദ്ദേഹം പന്ത് തട്ടിയപ്പോൾ പുതിയ ചരിത്രം എഴുതപ്പെടുകയായിരുന്നു, അമ്പതുകളിലെയും അറുപതുകളിലെയും ലോകഫുട്ബാളിൽ ബ്രസീൽ അധീശത്വം ഉറപ്പിച്ചപ്പോൾ അമരത്ത് വിലസിയത് ഗാരിഞ്ച. പെലെയും ദീദിയും വാവയും ഗോളടിച്ചു ബ്രസീൽ കത്തികയറിയപ്പോഴും ഗാലറികളെ സ്ഥബ്ധമാക്കിയ മാന്ത്രിക ചലനങ്ങളിലൂടെ സർവസ്നേഹാദരങ്ങളും സ്വന്തമാക്കിയ ഗാരിഞ്ച. പണമോ പ്രശസ്തിയോ, നേട്ടങ്ങൾക്ക് വേണ്ടി ഒരിക്കലും പന്ത് കളിയെ കാണാതെ അവയെല്ലാം താനേ തേടിവന്നപ്പോഴും കുഗ്രാമങ്ങളിലെ മേച്ചിൽ പറമ്പുകളിൽ പഴയ കൂട്ടുകാർക്കൊപ്പം നഗ്നപാദനായി പന്ത് തട്ടാൻ കൊതിച്ച, മദ്യത്തെയും പെണ്ണിനെയും പ്രണയിച്ച ഗാരിഞ്ച . നിഗൂഡമായ ഒരു ജൻമോദ്ദേശം ഗാരിഞ്ചക്കുണ്ടായിരുന്നുവോ?
Ajeesh Krishnan