Cricket Top News

ന്യൂസിലന്‍ഡ് പര്യടനത്തിനായി ടീം ഇന്ത്യ ഓക്ക്‌ലാന്‍ഡിൽ എത്തി

January 22, 2020

author:

ന്യൂസിലന്‍ഡ് പര്യടനത്തിനായി ടീം ഇന്ത്യ ഓക്ക്‌ലാന്‍ഡിൽ എത്തി

ജനുവരി 24ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിന് ഇന്ത്യൻ ടീം ന്യൂസിലൻഡിൽ എത്തി.  ഓക്ക്‌ലാന്‍ഡിൽ ആണ് ടീം ഇന്ത്യ എത്തിയത്. ജനുവരി 24 മുതൽ മാർച്ച് നാല് വരെയാണ് മൽസരങ്ങൾ നടക്കുക. ആറാഴ്ചത്തെ പര്യടനമാണ് ഉള്ളത്. ആദ്യം ടി20 പരമ്പരയാണ്. അഞ്ച ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

ആദ്യ ടി20 ഇന്ത്യൻ സമയം ഉച്ചക്ക് 12:20ന് ആണ് മൽസരം. ശിഖർ ധവാന് പകരം സഞ്ജു സാംസൺ ആണ് ടീമിൽ എത്തിയിരിക്കുന്നത്. ഏകദിനത്തിൽ പ്രിത്വി ഷായും ആണ്.  ഐസിസിയുടെ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗമായാണ് മൂന്ന് ടെസ്റ്റ് മൽസരങ്ങളും നടക്കുന്നത്.

Leave a comment