Cricket Top News

ഫാഫ് ഡു പ്ലെസിസ് വിരമിക്കൽ പ്രഖ്യാപിച്ചു 

January 22, 2020

author:

ഫാഫ് ഡു പ്ലെസിസ് വിരമിക്കൽ പ്രഖ്യാപിച്ചു 

ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിസ് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തോടെയാകും താരം വിശ്രമിക്കുക. നാലാം ടെസ്റ്റ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ അവസാന ടെസ്റ്റ് മത്സരമായിരിക്കുമെന്ന് ഫാഫ് ഡു പ്ലെസിസ് പറഞ്ഞു.  ഇംഗ്ളണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ വളരെ മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. ആദ്യ മൽസരം ജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മൽസരങ്ങളിലും വമ്പൻ തോൽവിയാണ് ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്.

ടെസ്റ്റിൽ വളരെ മോശം പ്രകടനമാണ് ഫാഫ് ഡു പ്ലെസിസും നടത്തിയത്. കൂടാതെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്.  ക്വിന്റണ്‍ ഡി കോക്കാണ് ഏകദിന നായകൻ. 64 ടെസ്റ്റുകളിൽ നിന്ന് 3863 റണ്‍സ് ഫാഫ് ഡു പ്ലെസിസ് നേടിയിട്ടുണ്ട്.

Leave a comment