Tennis Top News

 മ​രി​യ ഷ​റ​പ്പോ​വ​ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ആദ്യ റൗണ്ടിൽ പുറത്ത് 

January 22, 2020

author:

 മ​രി​യ ഷ​റ​പ്പോ​വ​ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ആദ്യ റൗണ്ടിൽ പുറത്ത് 

തുടർച്ചയായ മൂന്നാം ഗ്രാൻസ്ലാമിൽ മരിയ ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്തായി. മുൻ ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയൻ ഓപ്പണിലേക്ക് വൈൽഡ്കാർഡ് പ്രവേശനം ലഭിച്ചെങ്കിലും ഇറങ്ങിയ ആദ്യ മൽസരത്തിൽ തന്നെ പുറത്തായി. ക്രൊ​യേ​ഷ്യ​യു​ടെ ഡോ​ണാ വെ​ക്കി​ക്കി​നോ​ടാണ് അവർ തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കാണ് അവർ തോൽവിയെറ്റ് വാങ്ങിയത്. ടൂർണമെന്റിനുശേഷം ഏറ്റവും പുതിയ ലോക റാങ്കിംഗ് പുറത്തിറങ്ങുമ്പോൾ ഷറപ്പോവ ആദ്യ 350 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി. ഇനി മെൽബണിൽ താരം കളിക്കുമോയെന്ന് കണ്ട് തന്നെ അറിയണം.

“12 മാസത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയാൻ എനിക്ക് ബുദ്ധിമുട്ടാണ്,” 2008 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ഷറപ്പോവ പറഞ്ഞു. മത്സരത്തിൽ താരത്തിന് കാര്യമായി ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. മികച്ച പ്രകടനം നടത്തിയ ഡോ​ണായോട് പൊരുതാൻ പോലും ഷറപ്പോവയ്ക്ക് കഴിഞ്ഞില്ല.

സ്‌കോർ: 6-3 6-4

Leave a comment