സഞ്ജു ഇന്ത്യൻ ടി20 ടീമിൽ
മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടി. ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിൽ ആണ് താരം ഇടം നേടിയത്. ജനുവരി 24ന് ആരംഭക്കുന്ന ടി20 മത്സരത്തിലേക്കാണ് താരം ഇടം നേടിയത്. അഞ്ച് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. പരിക്കേറ്റ ധവാന് പകരമാണ് സഞ്ജു ടീമിൽ എത്തിയത്.
പൃഥി ഷാ ആയിരിക്കും ഏകദിന മൽസരത്തിൽ ധവാന് പകരം കളിക്കുക. ശ്രീലങ്ക, വിൻഡീസ് ടി20 മത്സരത്തിൽ സഞ്ജു ടീമിൽ ഉണ്ടായിരുന്നെങ്കിലും വിൻഡീസിനെതിരെ ഒരു മൽസരത്തിൽ പോലും താരം കളിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ ഒരു മൽസരത്തിൽ താരം കളിച്ചിരുന്നു.






































