സിദ്ദാന്റെ ടീമിലേക്ക് ഒരു ബ്രസീൽ താരം കൂടി എത്തുന്നു
സിദ്ദാന്റെ ടീമിലേക്ക് ഒരു ബ്രസീൽ താരം കൂടി എത്തുന്നു. ബ്രസീൽ താരം റൈനിയര്‍ ജീസസിയെയാണ് റയൽ സ്വന്തമാക്കിയത്. ആറ് വർഷത്തെ കരാറിലാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. കൗമാര താരത്തെ സ്വന്തമാക്കാൻ റയൽ 35 മില്ല്യനോളം ആണ് ചിലവാക്കിയത്. ഫ്‌ളെമെംഗോയ്‌ക്കൊപ്പമായിരുന്നു താരം 12 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.
ഈ മാസം തന്നെ ജീസസ് സ്‌പെയിനിൽ എത്തും. റയലിന്റെ ജേഴ്‌സിയില്‍ ഈ സീസണിൽ തന്നെ താരം ജൂനിയർ ടീമിൽ കളികുമെന്നാണ് റിപ്പോർട്ട്. 12 മൽസരങ്ങളിൽ നിന്ന് താരം നേടിയത് ആറ് ഗോളുകൾ ആണ്. ഇതോടെയാണ് താരം ശ്രദ്ധ നേടിയത്. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകൾ ജീസസിക്കാനായി നോട്ടമിട്ടിരുന്നു. എന്നാൽ ഇവരേക്കാൾ മൂന്നെ റയൽ താരത്തെ സ്വന്തമാക്കി.






































