Tennis Top News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌: അട്ടിമറി ജയവുമായി കോകോ ഗൗഫ്‌

January 21, 2020

author:

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌: അട്ടിമറി ജയവുമായി കോകോ ഗൗഫ്‌

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിൽ ഇന്നലെ നടന്ന വനിത സിംഗിൾസിൽ അട്ടിമറി ജയം നേടി കോകോ ഗൗഫ്‌.  വീനസ്‌ വില്യംസിനെ ആണ് ഈ പതിനഞ്ച്കാരി തോൽപ്പിച്ചത്. മികച്ച പ്രകടനമാണ് ഹാരം ഇന്നലെ നടത്തിയത്.വിംബിള്‍ഡണില്‍ നാലാം റൗണ്ടില്‍ കടന്ന കോകോ യുഎസ്‌ ഓപ്പണില്‍ മൂന്നാം റൗണ്ടിലെത്തി. നേരിട്ടുള്ള സെറ്റുകൾക്കാണ് കോകോ വിജയിച്ചത്. മുൻ ലോക ഒന്നാം നമ്പർ താരമാണ് വീനസ് വില്ലംസ്‌.

 

ഇത്തവണ തനിക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടായിരുന്നു, വലിയ കോർട്ടുകളിൽ കളിക്കാൻ തനിക് ശീലമായതായും അതിനാൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതായും ഗൗഫ് പറഞ്ഞു. രണ്ടാം റൗണ്ടില്‍ റുമാനിയയുടെ സൊറാന സര്‍സ്‌റ്റിയയാണ്‌ കോകോയുടെ എതിരാളി.

Leave a comment