Cricket Top News

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ഇന്നിങ്സിനും 53 റൺസിൻറെ ജയം

January 21, 2020

author:

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ഇന്നിങ്സിനും 53 റൺസിൻറെ ജയം

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഒരു ഇന്നിങ്സിനും 53 റൺസിനുമാണ് കേരളം തോറ്റത്. മൂന്നാം ടെസ്റ്റിൽ എല്ലാ ദിവസവും ആധിപത്യം ഇംഗ്ളണ്ടിനായിരുന്ന . ബൗളർമാരും, ബാറ്സ്മാന്മാരും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് വേണ്ടി നടത്തിയത് . ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 2-1 മുന്നിലെത്തി. രണ്ടാം ഇന്നിങ്ങ്‌സിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് 237 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 200 കടത്തിയത് കേശവ് മഹാരാജ് ആണ്.


102/6 എന്ന നിലയിൽ ഇന്നലെ ബാറ്റിങ്ങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 135 റൺസ് നെടാനെ കഴിഞ്ഞൊള്ളു. ദക്ഷിണാഫ്രിക്കയെ കേശവ് മഹാരാജ്,ഡാനി എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പാണ് 200 കടത്തിയത്. കേശവ് മഹാരാജ് 71 റൺസ് നേടി. ആദ്യ ഇന്നിങ്ങ്‌സിലേത് പോലെ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. 138/9 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്‌ കേശവ് ആയിരുന്നു. നാല് വിക്കറ്റ് നേടിയ ജോറൂട്ട് ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

ആദ്യ ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 499 റണ്‍സ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് 209ൽ അവസാനിച്ചു. 208/6 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച അവർക്ക് ശേഷിച്ച നാല് വിക്കറ്റ് ഒരു റൺസ് എടുക്കുന്നതിനിടയിൽ നഷ്ടമായി. 63 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക്  ആണ് സ്‌കോർ 200 കടത്തിയത്. ഒന്നാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി ഡൊമിനിക്ക് അഞ്ചും, ബോർഡ് മൂന്നും വിക്കറ്റ് നേടി. പിന്നീട് ഫോളോ ഓണ്‍ വഴങ്ങി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിങ്ങ്‌സിലേത്പോലെ ബാറ്റസ്മാൻമാർ പെട്ടെന്ന് തന്നെ പുറത്തായി.

Leave a comment