Cricket Top News

ഇന്ത്യൻ ക്രിക്കറ്റ് താരം കരുണ്‍ നായരും,സനായയും വിവാഹിതരായി

January 21, 2020

author:

ഇന്ത്യൻ ക്രിക്കറ്റ് താരം കരുണ്‍ നായരും,സനായയും വിവാഹിതരായി

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ കരുൺ നായർ വിവാഹിതനായി. പ്രണയിനി സനായ ആണ് വധു. പാതി മലയാളിയായ കരുണ്‍ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് സനായയുടെ കഴുത്തിൽ താലി ചാർത്തിയത്. രാജസ്ഥാനിലെ ഉദയ്പുരില്‍ ആയിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും, ക്രിക്കറ്റ് സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. ബെംഗളൂരു സ്വദേശിനിയാണ് സനായ.


ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കരുൺ നായർ. 2016 ഡിസംബറില്‍ ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ആണ് താരം ട്രിപ്പിൾ സെഞ്ചുറി നേടിയത് . ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ചു. ഒരു ട്രിപ്പിള്‍ സെഞ്ചുറി (303*) ഉള്‍പ്പെടെ 374 റണ്‍സാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യക്ക് വേണ്ടി രണ്ട് ഏകദിനത്തിൽ താരം കളിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍, വരുണ്‍ ആരോണ്‍, ഷാര്‍ദുല്‍ താക്കൂര്‍, അജിന്‍ക്യ രഹാനെ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

Leave a comment