ഐ ലീഗിൽ ഗോകുലത്തിന് വമ്പൻ തോൽവി
ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലത്തിന് തോൽവി. വമ്പൻ തോൽവിയാണ് ഗോകുലം ഏറ്റുവാങ്ങിയത്. മിനർവ പഞ്ചാബിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലം തോറ്റത് . സില്‍വ,ദീപാന്‍ഡ ഡിക്ക എന്നിവരാണ് പഞ്ചാബിന് വേണ്ടി ഗോളുകൾ നേടിയത്. തികച്ചും പഞ്ചാബിനായിരുന്നു മത്സരത്തിൽ ആധിപത്യം. സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് പഞ്ചാബ് നടത്തിയത്. ഹെന്റി കിസേക്കയാണ് ഗോകുലത്തിന് വേണ്ടി ഏക ഗോൾ നേടിയത്. ജയത്തോടെ പഞ്ചാബ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനം നിലനിർത്തി.
പഞ്ചാബ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യപകുതിയുടെ അവസാനം ആണ് ആദ്യ ഗോൾ പിറന്നത്. സിൽവ ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോകുലം ഗോൾ നേടി സമനിലയിൽ എത്തി. പിന്നീടുള്ള രണ്ട് ഗോളുകളും ദീപാന്‍ഡ ഡിക്കയാണ് നേടിയത്. 64ആം മിനിറ്റിൽ ആയിരുന്നു രണ്ടാം ഗോൾ പഞ്ചാബ് നേടിയത്. പിന്നീട് അവസാന നിമിഷത്തിൽ മൂന്നാം ഗോളും പിറന്നു. ഗോകുലത്തിൻറെ മൂന്നാം തോൽവിയാണിത്.






































