കേരള പ്രീമിയര്‍ ലീഗില്‍ കോവളം എഫ് സി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു
കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കോപ്വളം എഫ് സിക്ക് ജയം. ലീഗിലെ ആദായ ജയമാണ് ഇന്നലെ അവർ നേടിയത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് കോവളം നടത്തിയത്. ലീഗിലെ അഞ്ചാം മത്സരത്തിലാണ് അവർ ആദ്യ ജയം നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ തോൽവിയാണിത്.ഗോകുലത്തോടും ഗോള്‍ഡന്‍ ത്രഡ്സിനോടും ആണ് അവർ നേരത്തെ തോറ്റത്.
നഹാസ് ആണ് സിജായ ഗോൾ കോവളത്തിന് വേണ്ടി നേടിയത്.ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് കോവളം ഗോൾ നേടിയത്. 64ആംമിനിറ്റിൽ ആണ് കോവളം ഗോൾ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷയ്ക്കാണ് കോവളം എഫ് സി തടയിട്ടത്.






































