ഐ ലീഗിൽ ഇന്ന് ഗോകുലം കേരളം എഫ് സി പഞ്ചാബിനെ നേരിടും
ഐ ലീഗിൽ ഇന്ന് നടക്കുന്ന മൽസരത്തിൽ ഗോകുലം കേരളം എഫ് സി പഞ്ചാബിനെ നേരിടും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മൽസരം. കഴിഞ്ഞ മത്സരത്തിൽ രണ്ട് ടീമുകൾക്കും സമനില ആയിരുന്നു. നിലവിൽ എട്ട് കളികളിൽ നിന്ന് 11 പോയിന്റുമായി പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.
ഈ സീനിൽ അത്തരം മിൿച പ്രകടനം കാഴ്ചവെയ്ക്കാൻ ഗോകുലത്തിന് ആയിട്ടില്ല. ആറ് മത്സരങ്ങൾ കളിച്ചത്തിൽ മൂന്ന് കളി മാത്രമെ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടൊള്ളു. നിലവിൽ പത്ത് പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ ഗോകുലത്തിന് രണ്ടാം സ്ഥാനത്ത് എത്താൻ സാധിക്കും.






































