Cricket Top News

രഞ്ജി ട്രോഫി: കേരളത്തിനെതിരെ രാജസ്ഥാന്റെ ലീഡ് 150 കടന്നു

January 20, 2020

author:

രഞ്ജി ട്രോഫി: കേരളത്തിനെതിരെ രാജസ്ഥാന്റെ ലീഡ് 150 കടന്നു

രഞ്ജി ട്രോഫി മത്സരത്തിലെ കേരളത്തിൻറെ ആറാം മൽസരത്തിൽ രാജസ്ഥാന്റെ ലീഡ് 150 കടന്നു. ഒന്നാം ഇന്നിങ്ങ്‌സിൽ കേരളത്തെ 90 റൺസിന് പുറത്താക്കിയ രാജസ്ഥാൻ മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 254/8 എന്ന നിലയിലാണ്. 34 റൺസുമായി ആർജിത്തും,രണ്ട് റൺസുമായി ചൗദരിയുമാണ് ക്രീസിൽ. നിലവിൽ 164 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് രാജസ്ഥാനുണ്ട്.

ഓപ്പണര്‍ വൈ ബി കോട് ഹരി(92), രാജേഷ്(67) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് രാജസ്ഥാൻ മിൿച സ്‌കോറിൽ എത്തിയത്. എന്നാൽ ഇവരൊഴികെ ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന അഞ്ച് വിക്കറ്റ് നേടി. റോബിൻ ഉത്തപ്പയും, ബേസിൽ തമ്പിയും ഇല്ലട്ടധ്യാൻ കേരളം ആറാം മത്സരത്തിന് ഇറങ്ങിയത്. ഒന്നാം ഇന്നിങ്ങ്‌സിൽ 18 റൺസ് നേടിയ രോഹൻ ആണ് ടോപ് സ്‌കോറർ.

Leave a comment