Foot Ball Top News

ഐ ലീഗ്: ഈസ്റ്റ് ബംഗാളിനെതിരെ മോഹൻ ബഗാന് ജയം

January 20, 2020

author:

ഐ ലീഗ്: ഈസ്റ്റ് ബംഗാളിനെതിരെ മോഹൻ ബഗാന് ജയം

ഐ ലീഗിൽ ഇന്നലെ നടന്ന ഈസ്റ്റ് ബംഗാൾ, മോഹൻ ബാഗാൻ മൽസരത്തിൽ മോഹൻ ബഗാന് ജയം. ഒന്നിനെതിരേ രണ്ട് ഗോളിനാണ് അവർ ജയിച്ചത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന മോഹനൻ ബഗാൻ ഇന്നലെ അഞ്ചാം ജയമാണ് സ്വന്തമാക്കിയത്. എട്ട് കളികളിൽ നിന്ന് 17 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്താണ് ഉള്ളത്.

 

ജോസീബ ബെയ്റ്റിയ, പപ്പാ ദിയവര എന്നിവരാണ് മോഹൻ ബഗാന് വേണ്ടി ഗോളുകൾ നേടിയത്. മൽസരം തുടങ്ങി 18ാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന് മോഹൻ ബാഗാൻ രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. 71ാം മിനിറ്റിൽ മാർക്ക് ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

Leave a comment