Cricket Top News

ശ്രീലങ്ക-സിംബാബ്‌വെ ഒന്നാം ടെസ്റ്റ്: ഒന്നാം ദിനത്തിൽ സിംബാബ്‌വെയ്ക്ക് ആധിപത്യം

January 20, 2020

author:

ശ്രീലങ്ക-സിംബാബ്‌വെ ഒന്നാം ടെസ്റ്റ്: ഒന്നാം ദിനത്തിൽ സിംബാബ്‌വെയ്ക്ക് ആധിപത്യം

ശ്രീലകയുടെ സിംബാബ്‌വെ പര്യാടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സിംബാബ്‌വെയ്ക്ക് മികച്ച തുടക്കം. ആദ്യ ബാറ്റ് ചെയ്ത സിംബാബ്‌വെ ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ 189/2 എന്ന നിലയിലാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പാരമ്പരയ്ക്കാണ് ഇന്നലെ തുടക്കമായത്.  ക്രയ്ഗ് എര്‍വിനും (55) ബ്രണ്ടന്‍ ടെയ്‌ലറുമാണ് (13) ക്രീസില്‍.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പ്രിന്‍സും (55),കെവിന്‍ കസൂസയും (63) ചേർന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 91 റൺസ് നേടി. പിന്നീടെത്തിയ എര്‍വിനും മികച്ച ഫോമിലായതോടെ ആദ്യ ദിവസം സിംബാബ്‌വെ ആധിപത്യം സ്ഥാപിച്ചു.  ശ്രീലങ്കയ്ക്ക് വേണ്ടി എംബുല്‍ഡെനിയ, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Leave a comment