ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ലിവര്‍ പൂളിന്റെ കുതിപ്പ് തുടരുന്നു
ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ലിവർപൂൾ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡ് മത്സരത്തിൽ ലിവർപൂളിന് വിജയം. ലീഗിൽ അജയ്യരായി അവർ മുന്നേറുകയാണ്. തുടർച്ചയായ വിജയങ്ങൾ ആണ് അവർ നേടുന്നത്. ലീഗിൽ ഒരു കളിയിൽ പോലും അവർ തോറ്റിട്ടില്ല. ഒരു സമനില ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ കളികളിലും അവർക്ക് ജയം മാത്രമാണ് ഉള്ളത്. ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ മുന്‍ ചാമ്ബ്യന്‍മാരായ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡിനെ തോൽപ്പിച്ചത്.
വിര്‍ജില്‍ വാന്‍ഡൈകും,ഹമ്മദ് സലയുമാണ് ലിവര്പൂളിനായി ഗോളുകൾ നേടിയത്. 14,90 എന്നീ മിനിറ്റുകളിലാണ് അവർ ഗോൾ നേടിയത്. രണ്ടാംസ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയന്റിന് മുന്നിലാണ് ലിവർപൂൾ. നിലവിൽ 22 കളികളിൽ നിന്ന് 64 പോയന്റാണ് അവർക്കുള്ളത്.






































