സീരി എയില്‍ യുവന്റസിന് പതിനാറാം ജയം
സീരി എയില്‍ ഇന്ന് നടന്ന യുവന്റസ് പാര്‍മ മൽസരത്തിൽ യുവന്റസിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ജയിച്ചത്. സീരി എയിലെ യുവന്റസിൻറെ പതിനാറാം ജയമാണ് ഇത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് യുവന്റസിന് വേണ്ടി രണ്ട് ഗോളും നേടിയത്. കോര്‍ണേലിയസാണ് പാര്‍മയക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
ജയത്തോടെ യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. 20 കളികളിൽ നിന്ന് 16 ജയവുമായി യുവന്റസിന് 51 പോയിന്റ് ആണ് ഉള്ളത്.രണ്ടാം പകുതിയിൽ ആണ് രണ്ട് ഗോളുകൾ പിറന്നത്. ആദ്യ പകുതിയിൽ 43ആം മിനിറ്റിൽ ആണ് യുവന്റസ് ആദായ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ 55ആം മിനിറ്റിൽ പാർമ ആദ്യ ഗോൾ നേടി സമനിലയിൽ എത്തി. എന്നാൽ മിനിറ്റുകൾക്കകം യുവന്റസ് മറുപടി ഗോൾ നേടി ലീഡ് ഉയർത്തി.






































