സ്മിത്തിൻറെ സെഞ്ചുറിയിൽ ഓസ്‌ട്രേലിയക്ക് 286 റൺസ്
ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന പരമ്പരയിലെ മൂനാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം. സ്മിത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടി.
സ്മിത്ത്- ലബുഷെയ്ന്‍ സഖ്യമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി 4 വിക്കറ്റ് നേടിയപ്പോൾ വീന്ദ്ര ജഡേജ രണ്ടും,സെയ്നിയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി. ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. രണ്ടാം ഏകദിനത്തിലും താരത്തിന് പരിക്ക് പറ്റിയിരുന്നു.
ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായ ഓസ്‌ട്രേലിയയെ സ്മിത്ത്- ലബുഷെയ്ന്‍ സഖ്യമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 127 റൺസ് ആണ് നേടിയത്. ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (19) എന്നിവർ പെട്ടെന്ന് പുറത്തായത് ഓസ്‌ട്രേലിയക്ക് വിനയായി. പിന്നീട് സ്മിത്തും-ലബുഷെയ്നും ചേർന്ന് സ്‌കോർ ഉയർത്തി.എന്നാൽ 54 റൺസ് എടുത്ത് ലബുഷെയ്ന്‍ പുറത്തായതോടെ ഓസ്‌ട്രേലിയയെ ഒറ്റയ്ക്ക് സ്മിത്ത് ആണ് മുന്നോട്ട് കൊണ്ടുപോയത്. അവസാന ഓവറുകളില്‍ മുഹമ്മദ് ഷമി മികച്ച ബൗളിങ്ങ് ആണ് നടത്തിയത്.






































