പ്ലേ ഓഫ് നിലനിർത്താൻ കേരളം ഇന്ന് ജെംഷെഡ്പൂർ എഫ് സിയെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിമൂന്നാം മൽസരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജെംഷെഡ്പൂരിനെ നേരിടും.ജാംഷെഡ്പൂരിലെ ജെആർഡി ടാറ്റ കോംപ്ലക്സ് സ്റ്റെഡിയത്തിൽ രാത്രി 7:30ന് ആണ് മത്സരം. അവസാന നാലിലേക്കെത്തിപ്പെടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ നിർണായക മത്സരങ്ങളിലൊന്നാണിത്. തുടർച്ചയായി രണ്ട് ജയങ്ങൾ നേടി മികച്ച ഫോമിലാണ് കേരളം ഇപ്പോൾ.
എന്നാൽ അവസാനം നടന്ന മൂന്നു മത്സരങ്ങളിൽ തുടർച്ചയായി ജംഷദ്‌പൂർ പരാജയപ്പെട്ടിരുന്നു. ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങി പരാജയപ്പെട്ട ടീമിന് ഗോൾ കണ്ടെത്താനായിരുന്നില്ല. അവസാനമായി ജംഷഡ്‌പൂർ കേരളബ്ലാസ്റ്റേഴ്സിനെ നേരിട്ട മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില നേടിയിരുന്നു.
നിലവിൽ പോയിന്റ് നിലയിൽ കേരളം 14 പോയിന്റുമായി ഏഴാം സ്ഥാനത്തും, ജംഷഡ്‌പൂർ 13 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. പ്ലേ ഓഫുകളിൽ ഇടംനേടാൻ ശ്രമിക്കുന്ന ജംഷെഡ്പൂരിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. വിജയം കാണാത്ത ഒൻപതു മത്സരങ്ങൾക്ക് ശേഷം 2020ൽ വിജയത്തോടെ മികച്ച പ്രകടനമാണ് കേരളം നടത്തുന്നത്. ജെംഷെഡ്പൂരിന് കഴിഞ്ഞ ആറു മത്സരങ്ങളിൽ വിജയിക്കാനായിട്ടില്ല






































