Cricket Top News

മൂന്നാം ഏകദിനത്തിൽ സ്മിത്തിന് സെഞ്ചുറി

January 19, 2020

author:

മൂന്നാം ഏകദിനത്തിൽ സ്മിത്തിന് സെഞ്ചുറി

ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന പരമ്പരയിലെ മൂനാം ഏകദിനത്തിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് സെഞ്ചുറി. ടോസ് നേടി ആദ്യം ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 258/6 എന്ന നിലയിലാണ്.

ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായ ഓസ്‌ട്രേലിയയെ സ്മിത്ത്- ലബുഷെയ്ന്‍ സഖ്യമാണ് കരകയറ്റിയത്‌. 54 റൺസ് എടുത്ത് ലബുഷെയ്ന്‍ പുറത്തായി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 127 റൺസ് ആണ് നേടിയത്. 118 റൺസുമായി സ്റ്റീവ് സ്മിത്തും, രണ്ട് റൺസുമായി അഗരുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് നേടി. ഷമി, കുൽദീപ്, സൈനി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.  ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (19) എന്നിവർ പെട്ടെന്ന് പുറത്തായത് ഓസ്‌ട്രേലിയക്ക് വിനയായി.

Leave a comment