മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതുന്നു. വലിയ തകർച്ചയിൽ നിന്ന് പതുക്കെ മുന്നേറുകയാണ് . മൂന്നാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 208/6 എന്ന നിലയിലാണ്. 63 റൺസുമായി ക്വിന്റൺ ഡി കോക്കും, 27 റൺസുമായി വെർനോൺ ഫിലാൻഡറും ആണ് ക്രീസിൽ. ഡി കോക്കിന്റെ തകർപ്പൻ ബാറ്റിങ്ങിലാണ് ദക്ഷിണാഫ്രിക്ക 200 കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റിന് 499 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
ഇംഗ്ലണ്ടിന്റെ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റും പിഴിതത് ഡൊമിനിക്ക് ആണ്. അരാം വിക്കറ്റിൽ റാസി വാൻ ഡെറുമായി ചേർന്ന് ഡികോക്ക് 40 റൺസ് നേടി. പിന്നീടെത്തിയ വെർനോൺ ഫിലാൻഡറുമായി ചേർന്ന് മികച്ച ബാറ്റിങ്ങ് ആണ് ദക്ഷിണാഫ്രിക്ക നടത്തുനന്ത. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസ് നേടിയിട്ടുണ്ട്. 291 റൺസ് പുറകിലാണ് ദക്ഷിണാഫ്രിക്ക. ഡി കോക്ക് പുറത്താകാതെ നിൽക്കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഏക ആശ്വാസം.






































