Epic matches and incidents Foot Ball Stories Top News

പത്ത് വര്‍ഷങ്ങളുടെ ചലഞ്ച് എന്നില്‍ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്ന ഒരു സുന്ദര ദിനമുണ്ട്.

January 19, 2020

author:

പത്ത് വര്‍ഷങ്ങളുടെ ചലഞ്ച് എന്നില്‍ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്ന ഒരു സുന്ദര ദിനമുണ്ട്.

ഫാള്‍സ് നമ്പര്‍ 9 ആദ്യമായി ആവിഷ്കരിച്ചത് പെപ്പായിരിക്കില്ല.. പക്ഷേ ചരിത്രത്തിലതിന് പൂര്‍ണ്ണത കൊണ്ട് വന്നതയാളാണ്…ഫുട്ബോള്‍ ലോകം ഏറ്റവും ചര്‍ച്ച ചെയ്ത, എതിര്‍ പ്രതിരോധ നിരകളെ തകര്‍ത്താടിയ ഫാള്‍സ് നമ്പര്‍ 9. ചരിത്രത്തിലെ എക്കാലത്തെയും മികച്ചവനെന്ന് വിശ്വാസിക്കപെടുന്ന മെസ്സിയിലൂടെ പെപ്പ് ഫാള്‍സ് നമ്പര്‍ 9 എന്ന പൊസിഷനിലൂടെ ചരിത്രത്തിലേക്ക് നടന്ന് കയറുകയായിരുന്നു….

മേയ് 2, 2009…റയലിന്റെ സാന്‍റിയാഗോ ബെര്‍ണാബുവില്‍ എല്‍ക്ളാസിക്കോയില്‍ സ്പാനീഷ് വമ്പന്‍മാര്‍ ഏറ്റുമുട്ടുകയാണ്…കളി തുടങ്ങി അപ്പോള്‍ 10 മിനിറ്റുകള്‍ പിന്നിട്ടിരുന്നു..വലകള്‍ അപ്പോഴും ചലിച്ചിരുന്നില്ല…പെപ്പ് പെട്ടെന്ന് തന്റെ സുപ്രശസ്തമായ ആ മൊട്ട തലയൊന്ന് വെട്ടിച്ചു..പെട്ടെന്ന് മൈതാനത്ത് വലത് വിങ്ങില്‍ കളിച്ച മെസ്സിയും നമ്പര്‍ 9 പൊസിഷന്‍ കളിച്ച എറ്റുവും പരസ്പരം തങ്ങളുടെ പൊസിഷന്‍ മാറി… എറ്റു വലതു വിങ്ങില്‍ വന്നു..മെസ്സി സെന്‍ററിലും..അത് വരെ വലതു വിങ്ങിലെങ്കിലും മെസ്സി കളിച്ചിരുന്നത് കുറച്ച് ഡീപ്പായി ഒരു പ്ളേമേയ്ക്കറായ അറ്റാക്കിങ് മിഡ്ഫീല്‍ഡിന് സമാനമായ റോളാണ്…മാഡ്രിഡ് സെന്റെര്‍ ഡിഫന്‍റര്‍ മാരായ കനവാരോയും മെറ്‌സല്‍ഡറും പകച്ചു.. എന്താണ് ചെയ്യേണ്ടത് എന്നവര്‍ക്ക് ഒരു എൈഡിയ ഉണ്ടായില്ല. മെറ്റസല്‍ഡറുടെ വാക്കുകളിലേക്ക് ”Fabio and I looked at each other. ‘What do we do?’ Do we follow him to the midfield or stay deep? We didn’t have a clue.”

ക്ളാസിക്കോയുടെ രണ്ട് ദിനം മുമ്പ് അവധിയായ ഒരു വെളളിയാഴ്ചയായിരുന്നു…എന്നാല്‍ ഗാര്‍ഡിയോള അന്ന് മുഴുവന്‍ തന്റെ എതിരാളികളെ പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി അയാള്‍ അതാണ് ചെയ്ത് കൊണ്ടിരുന്നത്…തുടര്‍ച്ചയായി റയലിന്റെ മത്സരങളുടെ വീഡിയോ അയാള്‍ പഠന വിധേയമാക്കി. റയല്‍ മാഡ്രിഡിനെ തോല്‍പ്പിക്കാന്‍ അന്നയാള്‍ പുതിയൊരു വഴി കണ്ടെത്തി. റയലിന്റെ സെന്‍റര്‍ ഡിഫന്‍റര്‍മാരായ മെറ്റ്സെല്‍ഡറും കനവാരോയും ഡീപ്പായി കളിക്കുന്നതും മിഡ്ഫീല്‍ഡര്‍മാരായ ഗുട്ടി, ഗാഗോ ,റോയ്സ്റ്റണ്‍ ഡ്രെന്തേക്കും ഇടയില്‍ സാവിയേയും , യായ ടുറേയും വ്യന്യസിച്ചാല്‍ ഡിഫന്‍റഴ്സും മിഡും തമ്മിലുണ്ടാകുന്ന സ്പേസ്….. ‘ This is messi’s space’. ഗാര്‍ഡിയോള തിരുമാനമെടുത്തു…

രാത്രി പത്ത് മണിക്ക് ഒരു പ്രധാന കാര്യം ഉണ്ടെന്ന് പറഞ്ഞ് പെപ്പ് 21 കാരനായ മെസ്സിയെ വിളിച്ചു വരുത്തി. 10.30 ആയപ്പോഴേക്കും മെസ്സി സ്റ്റേഡിയത്തില്‍ പെപ്പിനരികിലെത്തി. മെസ്സിക്ക് പെപ്പ് ആ സ്പേസ് കാണിച്ചു കൊടുത്തു. ക്ളാസിക്കോയില്‍ സാധാരണ പോലെ തുടങ്ങി ഞാന്‍ സിഗ്നല്‍ തരുമ്പോള്‍ നീയും എറ്റുവും പരസ്പരം പൊസിഷന്‍ മാറണം..”The minute Xavi and Iniesta break between the lines and give you the ball I want you to head straight for casillias’ goal. പെപ്പ് മെസ്സിക്ക് നിര്‍ദേശം കൊടുത്തു….

അത് അപ്പോഴും അവര്‍ തമ്മിലുളള രഹസ്യമായിരുന്നു. മൂന്നമതൊരാള്‍ അറിയുന്നത് മത്സരത്തിന്റെ കിക്കോഫിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ടീം ഹോട്ടലില്‍ വച്ച് അസിസ്റ്റന്‍റ് കോച്ചായ ടിറ്റോയോട് പറയുമ്പോഴാണ്. സാവിയേയും ഇനിയസ്റ്റയേയും രഹസ്യമായി വിളിച്ച് മിഡിലിനും ഡിഫന്‍സിനുമിടയില്‍ ലിയോയെ കണ്ടാല്‍ പന്തയാള്‍ക്ക് ആശങ്ക കൂടാതെ നല്‍കാന്‍ പെപ്പ് നിര്‍ദേശിച്ചു. കളികളത്തിലേക്കിറങ്ങിയ ശേഷമാണ് എറ്റു അതിനെ പറ്റി അറിയുന്നത്..

മെസ്സി ഫാള്‍സ് നമ്പര്‍ 9 ലേക്ക് മാറിയ ബാഴ്സയുടെ പുതു വിപ്ളവത്തില്‍ സാന്റിയാഗോ ബെര്‍ണ്ണാബു കണ്ണീരണിയുകയായിരുന്നു… മെസ്സിയും ഒപ്പം ഹെന്‍ററിയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ബാഴ്സ റയലിനെ 6-2 ന് തകര്‍ത്തു…ഫാള്‍സ് നമ്പര്‍ 9 എന്ന പൊസിഷന്‍ ലോകഫുട്ബോള്‍ ഭരിക്കുക്കുന്ന സുന്ദര കാഴ്ച്ചയായിരുന്നു വരും വര്‍ഷങളില്‍ ലോകം കണ്ടത്.

Rayemon Roy

Leave a comment